News Kerala

തിരുവാണിയൂരിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോലീസ്

എറണാകുളം തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറമടയിൽ തള്ളിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പോലീസ്. കുഞ്ഞിന്‍റേത് മുങ്ങി മരണമാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അമ്മ ശാലിനിക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.