News Kerala

ഈരാറ്റുപേട്ടയില്‍ സിപിഎം- എസ്ഡിപിഐ സഖ്യമില്ല, അങ്ങനെ ഭരണം വേണ്ട: മന്ത്രി വാസവന്‍

ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐസിപിഎം സഖ്യമെന്ന ആരോപണം തള്ളി സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. സിപിഎം നേതാക്കള്‍ എസ്ഡിപിഐയുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ലെന്നും വാസവന്‍ പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ അവിശ്വാസപ്രമേയം പാസായത് സംബന്ധിച്ച വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.