News Kerala

അജ്ഞാതനായ അക്രമിയെ പേടിച്ച് ഇരവിപുരം ഗ്രാമം

കൊല്ലം: അജ്ഞാതനായ അക്രമിയെ പേടിച്ച് രാത്രി ഉറങ്ങാതെ ഒരു ഗ്രാമം. കൊല്ലം ഇരവിപുരം വാളത്തുങ്കലിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമവും മോഷണവും ഉണ്ടായിട്ടും ഇരവിപുരം പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.