News Kerala

എറണാകുളത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളം ജില്ലയില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചവരില്‍ 1345 പേരുടെ ഉറവിടം അവ്യക്തമാണ്. രോഗവ്യാപനം രൂക്ഷമായ തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ കേന്ദ്രസംഘം ഇന്നും നാളെയും പരിശോധന നടത്തും.