News Kerala

പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി ഏറ്റുമാനൂര്‍ നഗരസഭ

കോട്ടയം: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം വിട്ടുനല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ. പോലീസ് ഇടപെട്ട് സ്ഥലം നല്‍കാന്‍ സമ്മതിച്ചു എങ്കിലും നഗരസഭ ജീവനക്കാരെ നല്‍കിയില്ല. പൊതു ശ്മശാനത്തില്‍ ഇടമില്ല എന്ന നിലപാടില്‍ സംസ്‌കാരം വൈകിയത് 36 മണിക്കൂര്‍. ഒടുവില്‍ പോലീസുകാര്‍ കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭയിലെത്തി പ്രതിഷേധിച്ചു.