News Kerala

നയതന്ത്ര പ്രതിനിധികളെ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നത് സര്‍ക്കാര്‍ അറിഞ്ഞതിന് തെളിവ്

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥര്‍ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടുന്നത് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ അനധികൃതമായി വിദേശ പ്രതിനിധികളുമായി ബന്ധപ്പെടുന്നത് വിലക്കി 2019-ല്‍ സര്‍ക്കുലറിറക്കി. എംബസി പ്രതിനിധികളുമായുള്ള ബന്ധം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 2019 നവംബര്‍ 20-ന് വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ട് പുറത്തിറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്.