പുണ്യമാസനാളില് ഭൂരഹിതര്‍ക്ക് ഭൂമി നല്കി കാസര്‍കോട് മദക്കത്തില്‍ ഇബ്രാഹിം
കാസര്‍കോട്: പുണ്യമാസ നാളില്‍ മനസ്സറിഞ്ഞുള്ള ദാനത്തിന്റെ മഹാത്മ്യം കാട്ടിത്തരുകയാണ് കാസര്‍ക്കോട് മദക്കത്തെ പ്രവാസി മലയാളിയായ ഇബ്രാഹിം. സ്വന്തമായി ഭൂമിയില്ലാത്തവരുടെ സ്വപ്നം സാക്ഷാത്ക്കരിച്ചാണ് റമദാനിലെ സത്ക്കര്‍മ്മം ഇബ്രാഹിം പൂര്‍ത്തിയാക്കിയത്.