News Kerala

അധ്യാപകരുടെ സ്ഥാനകയറ്റം സംബന്ധിച്ച വിധി നടപ്പാക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജുകളിലെ അധ്യാപകരുടെ സ്ഥാനകയറ്റം സംബന്ധിച്ച ഉത്തരവാണ് കടലാസില്‍ ഉറങ്ങുന്നത്. വിധി നടപ്പിലാക്കി കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അധ്യാപകര്‍.