News Kerala

ആളുമാറി ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വീടിന് പുറത്തിറങ്ങാനാവാതെ ഉദ്യോഗസ്ഥര്‍

കോഴിക്കോട്: നാഷണല്‍ സാമ്പിള്‍ സര്‍വെയ്ക്ക് പോയ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ തെറ്റിധാരണ പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥരിപ്പോള്‍. കുട്ടികളെ തട്ടികൊണ്ടു പോകുന്നവരെന്നും മോഷണസംഘത്തിലെ അംഗങ്ങളെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.