News Kerala

ഓമനക്കുട്ടന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ കുടുംബം

പത്തനംതിട്ട: സിപിഎം കോന്നി മുൻ ലോക്കൽ സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യയിൽ പാർട്ടിക്കെതിരെ കുടുംബം. ഓമനക്കുട്ടന് സിപിഎമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡിലെ സിപിഎം സ്ഥാനാർഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങൾക്ക് മുമ്പ് ഓമനക്കുട്ടനെ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി മർദികാനൊരുങ്ങിയെന്നും ഭാര്യ.