News Kerala

ചോര്‍ന്നൊലിക്കുന്ന ടാപ്പോളിന്‍ ഷെഡില്‍ ദുരിതത്തിലായി ഇടുക്കിയിലെ ഒരു കുടുംബം

ഇടുക്കി: പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചുകെട്ടിയ ഷെഡില്‍ ദുരിതജീവിതം നയിച്ച് നാല് കുട്ടികളും രക്ഷിതാക്കളും അടങ്ങിയ കുടുംബം. ഇടുക്കി വണ്ടന്‍മേട് കഞ്ഞിപ്പാറ കോളനിയിലെ സുരേഷിനും ഭാര്യയ്ക്കും പത്ത് വയസില്‍ താഴെ പ്രായമുള്ള മക്കള്‍ക്കുമാണ് ഈ ദുരവസ്ഥ. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ സമീപവാസി താത്കാലികമായി നല്‍കിയ ഭൂമിയിലാണ് ഷെഡ് നിര്‍മിച്ച് താമസം.