News Kerala

രണ്ടാം ചരമവാർഷികം: അഭിമന്യുവിന്റെ ഓർമകളിൽ മാതാപിതാക്കൾ

ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. കൊലയാളികളെല്ലാം പിടിയിലായെങ്കിലും തോരാത്ത കണ്ണുമായി അമ്മ മകന്റെ സ്മരണകളിലാണ്. വട്ടവടയില്‍ പാര്‍ട്ടി നിര്‍മ്മിച്ച വീട്ടിലാണ് അഭിമന്യുവിന്റെ മാതാപിതാക്കളും സഹോദരിയും താമസിക്കുന്നത്.