News Kerala

അതിജീവന വഴി തേടി കൃഷി ഭൂമിതന്നെ ഒലിച്ചുപോയ നിലമ്പൂര്‍ പോത്തുകല്ലിലെ കര്‍ഷകന്‍

മലപ്പുറം: അതിജീവന വഴി തേടി കൃഷി ഭൂമിതന്നെ ഒലിച്ചുപോയ നിലമ്പൂര്‍ പോത്തുകല്ലിലെ കുടിയേറ്റകര്‍ഷകന്‍ ബിനു ഫിലിപ്പ്. പ്രളയ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോളും ജീവിതം അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ പകരം ഭൂമി നല്‍കുമെന്ന് കൃഷിമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പിലാണ് ബിനു ഫിലിപ്പിന്റെ പ്രതീക്ഷ. വര്‍ഷം 15 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന തോട്ടമാണ് മരുഭൂമിപോലെയായത്. കൃഷിയിടം പത്തടിയോളം താഴ്ന്ന് പുഴയ്ക്ക് സമാനമായി ഒഴുകിപ്പോവുകയായിരുന്നു. ആറുകോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്.