News Kerala

കോവിഡിനും മുമ്പെ സ്വയംപര്യാപ്തത കൈവരിച്ചയാളാണ് എംഎല്‍എ സികെ ശശീന്ദ്രന്‍

വയനാട്: കോവിഡിനും മുമ്പെ സ്വയംപര്യാപ്തത കൈവരിച്ചയാളാണ് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍. വീടുകളിലേക്ക് ആവശ്യമായ ചെറിയ രീതിയിലുള്ള കൃഷി ആര്‍ക്കു വേണമെങ്കിലും ചെറിയ സമയംകൊണ്ട് ചെയ്തു തീര്‍ക്കാമെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കൃഷി സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ജീവിതത്തിന്റെ ഭാഗമാണ്.