News Kerala

എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗം വൈദികരുടെ ഉപവാസം തുടരാന്‍ തീരുമാനം

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗം വൈദികര്‍ നടത്തുന്ന ഉപവാസം തുടരാന്‍ തീരുമാനം. സിനഡ് അംഗങ്ങളുമായുള്ള ചര്‍ച്ച ആശാവഹമാണെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും കര്‍ദിനാള്‍ വിരുദ്ധപക്ഷത്തെ വൈദികനായ ഫാദര്‍ ജോസ് വൈലികോടത്ത് പറഞ്ഞു. അതേസമയം, അതിരൂപത ആസ്ഥാനത്ത് കര്‍ദിനാള്‍ അനുകൂലപക്ഷ വിശ്വാസികളും വിരുദ്ധപക്ഷ വിശ്വാസികളും തമ്മില്‍ വാക്കേറ്റവുമുണ്ടായി.