News Kerala

മര്‍ദ്ദനത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവം: പ്രതി ഭീഷണിപ്പെടുത്തുന്നതായി ഇരയായ വീട്ടമ്മ

കോഴിക്കോട്: കോടഞ്ചേരിയില്‍ മര്‍ദ്ദനത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട കേസിലെ ഇരയായ വീട്ടമ്മയെ പ്രതി ഭീഷണിപ്പെടുത്തിയതായി പരാതി. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പ്രജീഷ് ഭീഷണിപ്പെടുത്തിയെന്ന ജോത്സ്‌നയുടെ പരാതിയില്‍ കോടഞ്ചേരി പോലീസ് കേസെടുത്തു. സ്വന്തം വീട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് ജോത്സ്‌ന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.