News Kerala

വയല്‍ നികത്തിയ ഭൂമി: 3000 ചതുരശ്ര അടിക്ക് മുകളില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അധിക തുക

തിരുവനന്തപുരം: വയല്‍ നികത്തിയ ഭൂമിയില്‍ നിര്‍മിക്കുന്ന 3000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് നിശ്ചിത ഫീസിന് പുറമേ അധിക തുക കൂടി ഈടാക്കാന്‍ തീരുമാനം. അധികമായുള്ള ഓരോ ചതുരശ്ര അടിക്കും 100 രൂപ വീതമാകും ഈടാക്കുക. 10 സെന്റ് വരെയുള്ള ഭൂമി നികത്തി 1300 ചതുരശ്ര അടിവരെയുള്ള വീട് നിര്‍മിക്കാന്‍ ഫീസില്ലെങ്കിലും ഭൂവിസൃതി കൂടിയാല് ആര്‍.ഡി.ഒയുടെ അനുമതി നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്. നിയമ വകുപ്പ് അംഗീകരിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പുതിയ ചട്ടങ്ങളിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.