News Kerala

സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമസഭാ മ്യൂസിയത്തില്‍ ഇ എം എസ് സ്മൃതിയുടെ പേരില്‍ വന്‍ ധൂര്‍ത്ത്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ നിയമസഭയില്‍ വീണ്ടും ധൂര്‍ത്ത്. ഇ.എം.എസ് സ്മൃതി സ്ഥാപിക്കാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ഇതിനുവേണ്ടി പുതിയ നിയമസഭാ മ്യൂസിയത്തില്‍ ഏഴുലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ചുമാറ്റുകയും ചെയ്തു.