News Kerala

പോസ്റ്ററില്‍ വ്യാജചിത്രം; യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാതി നല്‍കി

കൊല്ലം: വ്യാജപ്രചാരണത്തിലുടെ സ്ഥാനാര്‍ത്ഥിത്വം സോഷ്യല്‍മീഡിയയില്‍ വൈറലായതിന്റെ ഞെട്ടലിലാണ് കൊല്ലത്തെ ഒരു സ്ഥാനാര്‍ത്ഥി. കൊല്ലം പൊന്മന പഞ്ചായത്തിലെ 19ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയചിത്രയുടെ പേരിലാണ് മറ്റൊരു യുവതിയുടെ ചിത്രം പതിച്ച വ്യാജപോസ്റ്റര്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചത്. വ്യാജ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി പോലീസില്‍ പരാതി നല്‍കി.