News Kerala

കരുനാഗപ്പള്ളിയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഷോപ്പിങ് കോംപ്ലക്‌സും ഫാന്‍സി സെന്ററും പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അഞ്ച് യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്