മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചത് പാഴ്‌സല്‍ ബോഗിയിലെ ബൈക്ക് മറിഞ്ഞ്
തിരുവനന്തപുരം: വൻ ദുരന്തമായി മാറുമായിരുന്ന മലബാർ എക്സപ്രസിലെ തീപിടുത്തത്തിന് കാരണം പാഴ്സൽ കോച്ചിലുണ്ടായിരുന്ന ബൈക്കിലെ പെട്രോളെന്ന് റെയിൽവേയുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ ഗുരുതര വീഴ്ച വരുത്തിയ പാഴ്സൽ വിഭാഗം ബൈക്ക് കെട്ടിവയ്ക്കാത്തതിനാലാണ് മറിഞ്ഞ് വീണ് തീപിടിയ്ക്കാൻ കാരണം. അതിനാൽ പാഴ്സൽ ഉദ്യോഗസ്ഥനെതിരെ നടപടിയും ബൈക്കിൽ ഒരു തുള്ളി ഇന്ധനം പോലുമില്ലെന്ന് ഉറപ്പുവരുത്താൻ നിർദേശവും ശുപാർശ ചെയ്തു.






