വധശ്രമക്കേസിലെ ഒന്നാം പ്രതി പോലീസ് സ്റ്റേഷന് മാര്‍ച്ചിന്റെ മുന്‍നിരയില്‍, പിടികൂടാതെ പോലീസ്
തിരുവനന്തപുരം: എസ്എഫ്ഐ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ വധശ്രമക്കേസിലെ പ്രതി റിയാസ് പങ്കെടുത്തു. യൂണിവേഴ്സ്റ്റി കോളേജ് യൂണിയന് ചെയര്‍മാനായ റിയാസ് കെ.എസ്.യുക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ചൊവ്വാഴ്ച പകല്‍ 11 മണിക്ക് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ജാമ്യമില്ലാ കേസിലെ പ്രതിയും യൂണിവേഴ്സ്റ്റി കോളേജ് യൂണിയന് ചെയര്‍മാനുമായ റിയാസ് പങ്കെടുത്ത്. മാര്‍ച്ചിന് നേതൃത്വം നല്‍കിയതിലൊരാള്‍ റിയാസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെയും കെ.എസ്.യു പ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് റിയാസ്. അതിനാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരായ കേസ് നിലനില്‍ക്കുന്നത്.