News Kerala

ഫ്ലാറ്റ് പൊളിക്കലിന്റെ ആദ്യ ദിവസത്തെ ദൗത്യം വിജയം

കൊച്ചി: മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ഛയങ്ങൾ നിലംപൊത്തി. ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റും ആൽഫാ സെറീന്റ ഇരട്ട ടവറുകളും സ്ഫോടനത്തിൽ തകർത്തു. മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും അൽപ്പം വൈകിയാണ് ഇരു ഫ്ലാറ്റുകളിലും സ്ഫോടനം നടത്തിയത്. എച്ച് ടു ഒ ഫ്ലാറ്റ് 11.17നും ആൽഫ ടവർ 11.44നുമാണ് തകർത്തത്. ഇതോടെ ഫ്ലാറ്റ് പൊളിക്കലിന്റെ ആദ്യ ദിവസത്തെ ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കി.