News Kerala

മലയാളത്തിലെ ആദ്യ ഭാഷാ സാഹിത്യ ചാനലിന് തുടക്കമായി

തിരൂര്‍: മലയാളത്തിലെ ആദ്യ ഭാഷ സാഹിത്യ ചാനലിന് തുടക്കമായി. തിരൂര്‍ മലയാളം എന്ന പേരിലാണ് പുതിയ ചാനല്‍. മലയാള സര്‍വകലാശാലക്ക് കീഴിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 4500 ഓളം വരുന്ന ഭാഷ അധ്യാപകരുടെ കൂട്ടായ്മയാണ് മലയാള സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ ചാനലിന് രൂപം കൊടുത്തത്. ഡോക്യൂമെന്ററികള്‍, ഹൃസ്വ ചിത്രങ്ങള്‍ സാഹിത്യ സംവാദങ്ങള്‍, സാഹിത്യ വാര്‍ത്തകള്‍ തുടങ്ങിയവയാണ് സംപ്രേക്ഷണം ചെയ്യുക. ചാനലിന്റെ പ്രവര്‍ത്തനോത്ഘാടനം വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ യൂട്യൂബിലൂടെയാണ് ചാനല്‍ ജനങ്ങളിലേക്കെത്തുക.