News Kerala

രക്ഷാദൗത്യത്തെകുറിച്ച് മത്സ്യത്തൊഴിലാളികള്‍ പറയുന്നു

നീണ്ടകര: ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തില്‍ നിന്ന് കേരളത്തെ കരകയറ്റിയത് മത്സ്യത്തൊഴിലാളികളാണ്. അപകടകരമായ സാഹചര്യത്തിലും വള്ളങ്ങളുമായി ആയിരങ്ങളെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നീണ്ടകരയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവയ്ക്കുന്നു.