News Kerala

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയില്‍. ഇന്ത്യന്‍ റയില്‍വേ, പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ രണ്ടുപേരെയാണ് ചവറ പോലീസ് പിടികൂടിയത്.