News Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാൻ ഇനി 39 ദിവസം മാത്രം

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ലാറ്റുകള്‍ ചിതറിവീഴാന്‍ ഇനി 39 നാളുകള്‍ മാത്രം.എന്നാല്‍ ഫ്ലാറ്റ് നിർമാതാക്കളോ ഫ്ലാറ്റുടമകളോ അല്ല, ഇവയ്ക്കരികില്‍ താമസിക്കുന്ന അയല്‍വാസികളാണ് ഇപ്പോള്‍ വലയുന്നത്. പൊടിശല്യവും ശബ്ദശല്യവും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തെറിച്ചുവീഴുന്നതുമെല്ലാമായി താമസംമാറ്റേണ്ട ഗതികേടിലാണ് ഇവര്‍.