News Kerala

പ്രളയ സെസ് ഉടനില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് പിരിക്കാനുള്ള തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരില്ലെന്ന് ധനമന്ത്രി ഡോ: ടി.എം.തോമസ് ഐസക്. ഇടുക്കി ജില്ലയ്ക്കായി 5000 കോടിയുടെ പ്രത്യേക പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. അംഗനവാടി ജീവനക്കാരടക്കം എല്ലാ സ്‌കീം വര്‍ക്കര്‍മാരുടെയും അലവന്‍സും ഉയര്‍ത്തിയ മന്ത്രി ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള വിമാന ഇന്ധന നികുതി അഞ്ച് ശതമാനമാക്കി കുറച്ചു.