News Kerala

പാടത്തെ ചെളിനീക്കാന്‍ അനുവദിച്ച തുക ലഭിച്ചില്ല; അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ സമരത്തിലേയ്ക്ക്

തിരുവല്ല: പ്രളയത്തില്‍ പാടശേഖരങ്ങളില്‍ അടിഞ്ഞ ചെളിനീക്കിയ ഇനത്തില്‍ പണം അനുവദിക്കാത്തതിനെതിരെ അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ സമരത്തിലേക്ക്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയതെന്നാണ് സമര സമിതിയുടെ നിലപാട്. ഹെക്ടറിന് 12200 രൂപയാണ് അനുവദിച്ചത്.