News Kerala

പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യാതെ നശിച്ച നിലയില്‍

ആലപ്പുഴ: കുട്ടനാട് കൈനകരി പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തില്‍ അരി അടക്കമുള്ള ദുരിതാശ്വാസ സാധനങ്ങള്‍ പുഴുവരിച്ച നിലയില്‍. സാധനങ്ങള്‍ നശിച്ചു പോയത് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാണമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വിതരണം ചെയ്യാതെ മാറ്റി വയ്ക്കുകയായിരുന്നു എന്നാണ് പഞ്ചായത്തിന്റെ വാദം.