News Kerala

പ്രളയബാധിതർക്ക് 10,000 രൂപ അടിയന്തര സഹായം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം

തിരുവനന്തപുരം: കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപ സഹായധനം നൽകും. പ്രളയബാധിതർക്ക് കഴിഞ്ഞ വർഷം നൽകിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നൽകാനും തീരുമാനമായി.