News Kerala

പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ഫൈസൽ ആന്‍ഡ് ശബാന ഫൗണ്ടേഷന്റെ സഹായം

ദുബായ്: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിനായി യു.എ.ഇയിലെ ഫൈസൽ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ നൂറു പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു. തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഈ വീടുകള്‍ കേരളത്തിലെത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. അത്യാധുനിക രീതിയിലുള്ള ഈ വീടുകള്‍ കുറഞ്ഞത് നൂറു വര്‍ഷമെങ്കിലും നിലനില്‍ക്കുമെന്നാണ് ഇവര്‍ നല്‍കുന്ന ഉറപ്പ്.