News Kerala

മാവോയിസ്റ്റ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവം: പോലീസിന്റെ വാദങ്ങള്‍ തള്ളി ഫോറന്‍സിക്ക് റിപ്പോര്‍ട്ട്

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ തള്ളി ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. ജലീലിന്റെ തോക്കില്‍ നിന്ന് പോലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത് എന്ന പോലീസിന്റെ വാദം പൊളിയുകയാണ്.