News Kerala

ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ സ്വയം വിരമിക്കാന്‍ അനുമതി തേടിയത് ജൂണിലെന്ന് പോലീസ്

തിരുവനന്തപുരം: ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ സ്വയം വിരമിക്കാന്‍ അനുമതി തേടിയത് ജൂണിലെന്ന് പോലീസ് വിശദീകരണം. വ്യക്തിപരമായ കാരണങ്ങളാലാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. പിന്നീട് ഡയറക്ടര്‍ തന്നെ സര്‍വ്വീസില്‍ തുടരാന്‍ അനുമതി തേടി. സെക്രട്ടറിയേറ്റിലെ തീപിടിത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുമ്പാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയതെന്നും പോലീസ് വിശദീകരണം.