News Kerala

വനംവകുപ്പിന്റെ കസ്റ്റഡിയില്‍ യുവാവിന്റെ മരണം: ആസൂത്രിത കൊലപാതകമെന്ന് സഹോദരന്‍ വില്‍സണ്‍

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ചത് ആസൂത്രിത കൊലപാതകം എന്നു മരിച്ച മത്തായിയുടെ സഹോദരന്‍ വില്‍സണ്‍. സി ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല. മൃതപ്രായനായ മത്തായിയെ വനം വകുപ്പ് ജീവനക്കാര്‍ കിണറ്റില്‍ തള്ളിയെന്നും സഹോദരന്‍ ആരോപിച്ചു.