News Kerala

വനംവകുപ്പ് കസ്റ്റഡിയില്‍ മരണം:മത്തായിയുമായി വനംവകുപ്പ് തെളിവെടുക്കുന്ന ചിത്രങ്ങള്‍ മാതൃഭൂമി ന്യൂസിന്

പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ അരീക്കക്കാവ് സ്വദേശി മത്തായി മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. അനുബന്ധ തെളിവുകള്‍ ശേഖരിക്കുന്ന സി ബ്രാഞ്ചിന്റെ അടുത്ത നീക്കം ഇതാകും. അതേസമയം മത്തായിയുമായി വനംവകുപ്പ് തെളിവെടുക്കുന്ന ചിത്രങ്ങള്‍ മാതൃഭൂമി ന്യൂസിനു കിട്ടി.