News Kerala

മോഹൻലാലിന് വേണ്ടി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സി.എ.ജി

തിരുവനന്തപുരം: ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ നടൻ മോഹൻലാലിനെ സഹായിക്കാൻ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോർട്ട്. മൃഗശേഷിപ്പുകൾ വെളിപ്പെടുത്താൻ അവസരം നൽകി നടന് മാത്രമായി ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷൻ 40ന്റെ ലംഘനമാണെന്നാണ് വിമർശനം.സമാനകുറ്റം നേരിടുന്നവർക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും റിപ്പോർട്ട് വിമർശിക്കുന്നു.മോഹൻലാലിന്റെ വീട്ടിൽനിന്ന് നാല് ആനക്കൊമ്പുകൾ പിടിച്ചപ്പോൾ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താൻ അവസരം നൽകിയെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്. വെളിപ്പെടുത്തലിനുളള അവസരം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.