News Kerala

ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വ്യാപകം; വിഷ മത്സ്യം എത്തിക്കുന്നത് കമ്മീഷന്‍ ഏജന്റുമാര്‍

കൊല്ലം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യമെത്തിക്കുന്നതില്‍ കമ്മീഷന്‍ ഏജന്റുമാര്‍ക്കും പങ്കെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. കമ്മീഷന്‍ കടകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ തീരുമാനം. കൊല്ലം കോര്‍പ്പറേഷന്റെ പരിധിയില്‍ നിന്ന് 50 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടികൂടി നശിപ്പിച്ചു.