News Kerala

മഹാപ്രളയത്തിന്റെ അതിജീവന പാഠങ്ങള്‍; വേണു രാജാമണിയുടെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മഹാപ്രളയത്തെ നേരിട്ട കേരളത്തിന് അതിജീവനത്തിന്റെ പാഠങ്ങള്‍ പകരുന്ന വേണു രാജാമണിയുടെ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യകോപ്പി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി.