News Kerala

ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസ്: വൈക്കം ഡി വൈ എസ് പിയെ സ്ഥലംമാറ്റിയതിനെതിരെ കന്യാസ്ത്രീകള്‍

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിനെ സ്ഥലംമാറ്റിയതിനെതിരെ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നതായി കന്യാസ്ത്രീകള്‍ പറഞ്ഞു. കേസിലെ വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.