News Kerala

ഫാസ്ടാഗില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി

തൃശൂര്‍: ഫാസ്ടാഗ് സേവനം നല്‍കുന്ന ചില ബാങ്കുകളും മറ്റും ഓണ്‍ബോര്‍ഡിങ്ങ് ചാര്‍ജായി അമിത നിരക്ക് തോന്നും പടി ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന് പരാതി. അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ടോള്‍ ബൂത്തില്‍ പിഴ ചുമത്തുന്നതായും യാത്രക്കാര്‍ പറയുന്നു. ഫാസ്ടാഗ് സംവിധാനത്തിലെ ഇത്തരം അപാകതകള്‍ ഉപഭോക്തൃ സേവന നിയമത്തിന്റെ ലംഘനമാണെന്ന് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.