News Kerala

കണ്ണൂരില്‍ വിമാന ഇന്ധന നികുതി കുറച്ചത് കരിപ്പൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു

കോഴിക്കോട്: പുതുതായി ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കരിപ്പൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു. കണ്ണൂരില്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് വിമാന ഇന്ധന നികുതി ഒരു ശതമാനമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 28 ശതമാനം വിമാന ഇന്ധന നികുതിയില്‍ കണ്ണൂരിനു മാത്രം ഇളവു നല്‍കിയതോടെ കരിപ്പൂരില്‍ നിന്നും പല വിമാനക്കമ്പനികളും സര്‍വ്വീസ് നിര്‍ത്തിത്തുടങ്ങി.