ജി സുധാകരനെതിരെ മുൻ പഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി രാഷ്ട്രീയ വിവാദമാകുന്നു
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ മുൻപഴ്സണൽസ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി രാഷ്ട്രീയ വിവാദമാകുന്നു. പരാതിയിൽ കേസെടുക്കാതിരിക്കുന്ന പൊലിസ് സുധാകരനെ സഹായിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി. എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നും പരിശോധിച്ച് പറയാമെന്നുമാണ് CPM ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.






