News Kerala

കൊല്ലത്ത് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി പണവും ഓട്ടോയും തട്ടിയെടുത്തുവെന്ന് പരാതി

കൊല്ലം: കൊല്ലം നഗരത്തില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി പണവും ഓട്ടോയും തട്ടിയെടുത്തുവെന്ന് പരാതി. കൊല്ലം മണലില്‍ സ്വദേശി ചന്ദ്രന്‍പിള്ളയെയാണ് രണ്ടംഗ സംഘം മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ തള്ളിയത്. ചിന്നക്കടയില്‍ നിന്നാണ് പരവൂരിലേയ്ക്ക് പോകാനായി സംഘം ഓട്ടോയില്‍ കയറിയത്. പറവൂരിലെത്തിയ സംഘം മറ്റൊരാളെയും കൂട്ടി ബാറിലെത്തി മദ്യപിച്ചു. ശേഷം ഓട്ടോയുടെ താക്കോല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതെതിര്‍ത്തതാണ് ചന്ദ്രന്‍പിള്ളയെ മര്‍ദ്ദിക്കാന്‍ കാരണം. കൈവശമുണ്ടായിരുന്ന ഓട്ടോയും ആറായിരം രൂപയും തട്ടിയെടുത്ത് സംഘം മുങ്ങി. കൈക്കും നെഞ്ചിനും പരിക്കുണ്ട്. മറ്റൊരാളിന്റെ ഓട്ടോ വാടകയ്‌ക്കെടുത്താണ് ചന്ദ്രന്‍പിള്ള ഓടിച്ചിരുന്നത്.