പാലക്കാട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട
പാലക്കാട്: പാലക്കാട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടിങ്ങളില്‍ നിന്നായി 19 കിലോ കഞ്ചാവടക്കം മൂന്നു പേരെ പിടികൂടി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശബരി എക്സ്പ്രസ്സില്‍ ആര് പി എഫും റെയില്‍വേ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്ത്രണ്ടു കിലോ കഞ്ചാവുമായി കാളികാവ് സ്വദേശി പിടിയിലാകുന്നത്. കൊല്ലങ്കോട് എക്സൈസ് സംഘം വാഹന പരിശോധന നടത്തുമ്പോഴാണ് ഏഴു കിലോ കഞ്ചാവും ട്രോസെപ്പോം ഗുളികകളുമായി നാലംഗ സംഘം പിടിയിലാകുന്നത്. കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടുപേരെ പിടികൂടുകയും കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.