News Kerala

രാജ്യത്തിനു വേണ്ടി പോരാടിയ സൈനികന്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷയാചിക്കുന്നു; സഹായവുമായി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: രാജ്യത്തിനായി മൂന്ന് യുദ്ധങ്ങളില്‍ പോരാടിയ മലയാളി സൈനികന്‍ ഡല്‍ഹിയിലെ തെരുവില്‍ ഭിക്ഷ യാചിക്കുന്നു. കനിവ് തേടിയിറങ്ങിയ മുന്‍ സൈനികന്‍ പീതാംബരന് സഹായം അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രംഗത്തു വന്നതോടെയാണ് രാജ്യത്തിന്റെ ശ്രദ്ധയില്‍ വിഷയം എത്തിയത്. സൈനിക അധികൃതരെ പീതാംബരന്‍ പല തവണ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ചികിത്സാ സഹായം ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.