News Kerala

പണമുടക്കില്‍ വലഞ്ഞ് ശബരിമല തീര്‍ത്ഥാടകര്‍; ഏക ആശ്രയം കെഎസ്ആര്‍ടിസി

സന്നിധാനം: രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് തുടരുന്നു. പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടകരെയും ബാധിക്കുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയില്ല എന്നാല്‍ ടാക്‌സികളടക്കം പണിമുടക്കിയത് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അയ്യപ്പന്മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. മുപ്പതിനായിരം തീര്‍ത്ഥാടകര്‍ മാത്രമാണ് മല കയറിയിട്ടുള്ളത്. സാധാരണ ഗതിയില്‍ മകരവിളക്ക് സമയത്ത് ഒന്നേകാല്‍ ലക്ഷം ആളുകള്‍ സന്നിധാനത്ത് എത്താറുള്ളതാണ്.