News Kerala

പണിമുടക്കനുകൂലികള്‍ കാസര്‍കോട് ട്രെയിന്‍ തടഞ്ഞു

കാസര്‍കോട്: തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ് കാസര്‍കോട് ചെറുവത്തൂരില്‍ തടഞ്ഞു. ഇരുപതോളം വരുന്ന പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. നേരത്തെ കണ്ണൂര്‍ എക്‌സ്പ്രസ് തടയുമെന്നാണ് അറിയിച്ചിരുന്നത് എന്നാല്‍ മലബാര്‍ എക്‌സ്പ്രസാണ് മുദ്രാവാക്യം വിളികളോടെ സമരാനുകൂലികള്‍ ട്രാക്കില്‍ കയറി തടഞ്ഞത്.