News Kerala

കോട്ടയത്ത് സമരക്കാര്‍ വാഹനങ്ങള്‍ തടയുന്നു; കാഴ്ചക്കാരായി പോലീസുകാര്‍

കോട്ടയം: കോട്ടയത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. ഓട്ടോറിക്ഷകളും ടാക്‌സികളും തടയുകയാണ് കൊടികളുമായി യൂണിയന്‍ പ്രവര്‍ത്തകര്‍. വാഹനങ്ങള്‍ തടയുന്ന പ്രവര്‍ത്തകരുടെ സമീപത്ത് തന്നെ വലിയ പോലീസ് സന്നാഹമുണ്ടെങ്കിലും പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. പ്രതിഷേധക്കാരെ തടയുന്നതിനോ അവരെ നീക്കം ചെയ്യുന്നതിനോ ഉള്ള നടപടികള്‍ പോലീസ് സ്വീകരിക്കുന്നില്ല.