News Kerala

നാപ്‌ടോളിന്റെ പേരിലെ സമ്മാനത്തട്ടിപ്പിന് ഇരയായവരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും

ഇടുക്കി: ടെലി ബ്രാന്‍ഡ് കമ്പനിയായ നാപ്‌ടോളിന്റെ പേരിലുള്ള സമ്മാന തട്ടിപ്പിന് ഇരയായവരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും. എറണാകുളത്ത് വീട്ടമ്മയ്ക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപയാണ്. മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ തട്ടിപ്പിനിരയായവരായി കണ്ടെത്തിയത് അമ്പതിലേറെപ്പേരെയാണ്. പോലീസിന് ലഭിച്ചത് ആകെ രണ്ട് പരാതി മാത്രമാണ്. മാതൃഭൂമി ന്യൂസ് അന്വേഷണം തുടരുന്നു.